Ticker

6/recent/ticker-posts

പാലയാട് ദേശീയ വായനശാലയിൽ വനിതകൾക്കായി സൂംബ നൃത്ത പരിശീലനം ആരംഭിച്ചു


വടകര: പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്ന പാലയാട് ദേശീയ വായനശാല & ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സൂംബ നൃത്ത പരിശീലന പരിപാടി ആരംഭിച്ചു. വായനശാലയുടെ പുതുതായി നിർമ്മിച്ച ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എം.പി. അനീഷ് കുമാർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കെ.കെ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എച്ച്. ശ്രീനിവാസൻ മാസ്റ്റർ, ടി.പി. ശോഭന, സൂംബ ട്രെയിനർ ആതിര സുബിൻ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ 25-ലധികം വനിതകളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ചടങ്ങിന് ശശിധരൻ കെ.കെ, സജീവൻ ടി.സി, ബാലകൃഷ്ണൻ ബി.കെ, വനിതാവേദി കൺവീനർ ലിഷ പി.കെ, രജിഷ എം.കെ, ഹരിഷ്ണ കെ.സി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments