Ticker

6/recent/ticker-posts

പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു സ്ത്രീക്കായി തിരച്ചിൽ തുടരുന്നു, രണ്ട് പേരെ രക്ഷപ്പെടുത്തി



മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. ഒഴുക്കിൽപ്പെട്ട നാലു പേരിൽ രണ്ടു പേരെ സാഹസികമായി രക്ഷപ്പെടുത്തി. കാണാതായ പ്രദേശവാസിയായ സ്ത്രീക്കായി പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെ പ്രദേശത്തുണ്ടായ ശക്തമായ മഴയെ തുടർന്നാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. നാട്ടുകാർ നടത്തിയ പ്രാഥമിക തിരച്ചിലിലാണ് മരിച്ചയാളുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Post a Comment

0 Comments