കൊച്ചി: അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് വീണ്ടും ജയിലിലേക്ക് മാറ്റി. ബത്തേരി കോടതി അനുവദിച്ച 24 മണിക്കൂർ കസ്റ്റഡി കാലാവധിയിലാണ് എക്സൈസ് പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ആന്റോ അഗസ്റ്റിൻ പൂർണ്ണമായും നിഷേധിച്ചു. മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും ബാങ്ക് ജപ്തി ചെയ്ത ശേഷം സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നും ഇയാൾ മൊഴി നൽകി. താൻ മദ്യപിക്കാറില്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിവില്ലെന്നും ഇയാൾ എക്സൈസിനോട് ആവർത്തിച്ചു.
അതേസമയം, മദ്യം കണ്ടെടുത്ത വീട് ആന്റോയുടേത് തന്നെയാണെന്ന് തെളിയിക്കാനുള്ള കൂടുതൽ രേഖകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം. ഇതിനിടെ വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തി ഗ്രാമപഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.