മണിയൂർ: കിടപ്പുരോഗികളുടെ പരിചരണത്തിനായി മണിയൂർ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവും മണിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ കൂട്ടായ്മയായ 'സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവും' കൈകോർക്കുന്നു. കാരുണ്യം പാലിയേറ്റീവ് കെയർ നടപ്പിലാക്കുന്ന 'ഹോം കെയർ' നഴ്സിംഗ് പ്രവർത്തനങ്ങളിൽ ഈ വർഷത്തെ പുതിയ ബാച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.
പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വാർഡ് മെമ്പർ അനീഷ് കുമാർ എം.പി നിർവ്വഹിച്ചു. സി.എം. വിജയൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിനു മാസ്റ്റർ, പി.പി. ഹമീദ്, കാരുണ്യം പാലിയേറ്റീവ് സിസ്റ്റർമാരായ ജയശ്രീ എം., സിമിഷ രാജ് വി.പി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. എം.പി. അബ്ദുൾ റഷീദ് സ്വാഗതവും അജ്മൽ പി.പി നന്ദിയും പറഞ്ഞു. ഷെമിന കെ.എം, മധു മോഹൻ കെ.കെ, സെയ്ഫുന്നിസ സി., മനു അയിനപ്പ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ വർഷങ്ങളിലും മണിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ മുന്നൂറോളം കുട്ടികൾ കാരുണ്യം വഴി ഹോം കെയർ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. പാലിയേറ്റീവ് പരിചരണത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിന് ശേഷമാണ് വിദ്യാർത്ഥികളെ ഹോം കെയറിൽ ഉൾപ്പെടുത്തുന്നത്. ഇനി വരുന്ന ദിവസങ്ങളിൽ രണ്ടോ മൂന്നോ വിദ്യാർത്ഥികൾ വീതം നഴ്സുമാർക്കൊപ്പം രോഗികളുടെ വീടുകളിലെത്തി പരിചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. പങ്കാളികളാകുന്ന മുഴുവൻ വളണ്ടിയർമാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.