ന്യൂഡൽഹി: 2000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്റ് പ്ലാറ്റ്‌ഫോമുകളോ യാതൊരുവിധ ചാർജുകളും ഈടാക്കാൻ പാടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. റുപേ ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്കും ഈ ഇളവ് ബാധകമാണ്. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കും ഉപഭോക്താക്കളുടെ ആശങ്കകൾക്കും മറുപടിയായാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഈ നടപടി.
കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ 'ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ, 2026' പ്രകാരം വൻകിട വ്യാപാരികളിൽ നിന്ന് ഇലക്ട്രോണിക് പേയ്‌മെന്റുകൾക്ക് 'മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' ഈടാക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാധാരണക്കാരുടെ ഇടപാടുകൾക്ക് ഫീസ് വരുന്നുവെന്ന തരത്തിൽ പ്രചാരണമുണ്ടായത്. എന്നാൽ സാധാരണക്കാർ നടത്തുന്ന ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്കും വ്യക്തികൾ തമ്മിൽ പരസ്പരം നടത്തുന്ന പണമിടപാടുകൾക്കും യാതൊരുവിധ ചാർജുകളും ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ആകെ യു.പി.ഐ ഇടപാടുകളിൽ നാല് ശതമാനം മാത്രമാണ് 2000 രൂപയ്ക്ക് മുകളിലുള്ളത്. എന്നാൽ ഈ നാല് ശതമാനം ഇടപാടുകളിലാണ് ആകെയുള്ള യു.പി.ഐ ഇടപാട് തുകയുടെ മൂന്നിൽ രണ്ടും ഉൾപ്പെടുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.