Ticker

6/recent/ticker-posts

കീഴൂർ ഗവൺമെന്റ് യു.പി. സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയോഗവും അനുമോദനവും സംഘടിപ്പിച്ചു


പയ്യോളി : കീഴൂർ ഗവൺമെന്റ് യു.പി. സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും പുതിയ പി.ടി.എ. ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
. പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ടി. സിന്ധു അധ്യക്ഷത വഹിച്ചു
വാർഡ് കൗൺസിലർമാരായ ഗീത ടീച്ചർ, വിനീത, ഗോപി മാസ്റ്റർ , കെ എം ശ്രീനി എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ പി. പി. സ്വാഗതം ആശംസിച്ചു.
യോഗത്തിൽ പുതിയ പി.ടി.എ. പ്രസിഡന്റായി റയീസ് മലയിൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ശശി മംഗലശ്ശേരി, രാജേഷ് കളരിയുള്ളതിൽ എന്നിവരെയും എം.പി.ടി.എ. പ്രസിഡന്റായി 
ഖൈറുന്നീസ വൈസ് പ്രസിഡന്റായി ജർഷിനയെയും തെരഞ്ഞെടുത്തു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി ശ്രദ്ധേയമായി.

Post a Comment

0 Comments