Ticker

6/recent/ticker-posts

ആഗ്രഹപൂർത്തീകരണത്തിനുളള സമയമാണ് റിട്ടയർമെന്റ് - സചിത്രൻ പേരാമ്പ്ര

 



തിക്കോടി - ചെറുപ്പകാലങ്ങളിൽ വിലക്കുകളാലും, ഔദ്യോഗിക ജീവിതത്തിൽ തിരക്കുകളാലും നടക്കാതെ പോയ ഇഷ്ടങ്ങൾ തിരിച്ചു പിടിക്കാനുള്ള സമയമായി റിട്ടയർമെൻറ് ജീവിതത്തെ കാണണമെന്ന്  സചിത്രൻ പേരാമ്പ്ര.

തിക്കോടിയൻ സ്മാരക ജിവിഎച്ച്എസ് പയ്യോളിയിലെ റിട്ടയർ ചെയ്ത അധ്യാപകഅനധ്യാപകകൂട്ടായ്മയുടെ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിൻസിപ്പാൾ സചിത്രൻ മാസ്റ്റർ.

സെക്രട്ടറി യു.കെ. അനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് രവീന്ദ്രൻ എ അധ്യക്ഷത വഹിച്ചു.

ചങ്ങമ്പുഴ ബാലസാഹിത്യ അവാർഡ് ജേതാവ് ടി.ദിവാകരൻ മാസ്റ്ററെ ചടങ്ങിൽ വെച്ച് ആദരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും നടത്തപ്പെട്ടു. "സ്മരണാഞ്ജലി"യിൽ വിട പറഞ്ഞുപോയ അംഗങ്ങളെ ഭരതൻ മാസ്റ്റർ അനുസ്മരിച്ചു.

എം.ശശിധരൻ, ടി.കെ സജീവൻ, കുഞ്ഞിക്കണ്ണൻ, കെ.ശ്രീധരൻ പി.ഗോവിന്ദൻ, പ്രസന്ന, റാണി എം. എന്നിവർആശംസകളർപ്പിച്ച് സംസാരിച്ചു.

എൻ.എം. സുനിൽ നന്ദി പറഞ്ഞു.

Post a Comment

0 Comments