Ticker

6/recent/ticker-posts

പയ്യോളി നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു



  
 പയ്യോളി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ ഹാളിൽ ചിങ്ങം 1 കർഷകദിനമായി ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റിയിലെ മികച്ച 7 കർഷകരെ ആദരിച്ചു. കൃഷ്ണൻ ചെറിയേരി കണ്ടി, വാസു കെ ( മുതിർന്ന കർഷകൻ) ഓമനക്കുട്ടൻ (കർഷക തൊഴിലാളി), ജോഷിത് യു ആർ (ജൈവകർഷകൻ) പാത്തുമ്മ ഉന്തത്ത് (വനിതാ കർഷക), ബിന്ദു വി പ യോറയിൽ( എസ് സി വിഭാഗത്തിലെ മികച്ച കർഷക), അഷിൻ സി പി (വിദ്യാർത്ഥി കർഷകൻ, അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ) എന്നിവരെ ആദരിച്ചു. വൈസ് ചെയർപേഴ്സൺ മുജേശാസ്ത്രി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പയ്യോളി കൃഷി ഓഫീസർ ഷിബിന പി സ്വാഗതം പറഞ്ഞു തുടർന്ന് കൃഷിവകുപ്പിന്റെ പദ്ധതികൾ വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഫാത്തിമ സി പി, ബാലകൃഷ്ണൻ പി, കെ ടി സിന്ധു, കുഞ്ഞാമു പി, ഹൈറുന്നീസ പി എം ഡിവിഷൻ കൗൺസിലർ ഷാഹിദാ പുറത്തോട്ട്, കൃഷ്ണൻ എം വി, പി എം അഷറഫ്, എ പി കുഞ്ഞബ്ദുള്ള, എൻ സി മുസ്തഫ, കെ ശശിധരൻ മാസ്റ്റർ, നിരയിൽ ഗോപാലൻ, ബിനീഷ് കോട്ടക്കൽ, ചന്ദ്രൻ കെ വി, ഗ്രാമീണ ബാങ്ക് മേലടി ശാഖ മാനേജർ ഭാഗ്യലക്ഷ്മി കെ രാജു എന്നിവർ സംസാരിച്ചു. കർഷകദിനത്തോടനുബന്ധിച്ച് പയ്യോളി നഗരസഭയിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച കാർഷിക ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി. കൃഷി അസിസ്റ്റന്റ് ശ്രീലാൽ എൻ കെ നന്ദി പറഞ്ഞു.

Post a Comment

0 Comments