Ticker

6/recent/ticker-posts

ആയുഷ് എൻഎച്ച് എം പി എച്ച് സി ( ഹോമിയോ) ഉദ്ഘാടനം




പരിമിത സൗകര്യങ്ങൾക്കിടയിൽ പ്രവർത്തിച്ച    തിക്കോടി ഗ്രാമപഞ്ചായത്ത് എൻ എച്ച് എം ഹോമിയോ ഡിസ്പൻസറി      വാർഡ് 12 ൽ തിക്കോടി പഞ്ചായത്ത് ബസാറിലുള്ള സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റിയതിൻ്റെ ഔപചാരിക ഉദ്ഘാടനം  തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ഒ. കെ .ഫൈസൽ നിർവ്വഹിച്ചു.ഷീന രാമകൃഷ്ണൻ  അദ്ധ്യക്ഷത വഹിച്ചു   മെഡിക്കൽ ഓഫീസർ ഡോ പ്രിയേന്ദു .ടി .പി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ് എത്തിയ ഡോ. മുബഷിറ ( സൂപ്രണ്ട്, ഗവ: താലൂക്ക് ഹോമിയോ ആശുപത്രി, കൊയിലാണ്ടി)
അജ്മൽ മാടായി( ആരോഗ്യ വിദ്യാഭാസ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) ശ്രീമതി. സൗജത്ത്( വികസന കാര്യ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ)
ശ്രീമതി.പ്രസീത ആളങ്ങാരി( ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), വാർഡ് മെമ്പർമാരായ ശ്രീ. വാസു മാസ്‌റ്റർ, സജിന ചെത്തിൽ, എച്ച്എംസി മെസർമാരായ സഹദ് പുറക്കാട്, ഡോ. സിബി രവീന്ദ്രൻ, ഒ.കെ മോഹനൻ, രമേശൻ പിടി, രവി പിലാച്ചേരി, ഷീബ (HI, CHC മേലടി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം ഡിസ്പൻസറിയിൽ ആരംഭിക്കുന്ന ജീവിത ശൈലീ രോഗ നിയന്ത്രണത്തിനായുള്ള NCD special ഒപി യുടെ ഉദ്ഘാടനം NCD ഹെൽത്ത് മോണിറ്ററിംഗ് കാർഡ് നൽകി കൊണ്ട്   പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു. ഷീബ(HI,CHC)
സുബിഷ( JHI, CHC, മേലടി), അശ്വതി(MLSP), ആശ വർക്കർമാരായ സാജന, സാവിത്രി എന്നിവർ NCD ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 30 പേരുടെ ബ്ലഡ് ഷുഗർ, ബിപി പരിശോധിച്ചു.
ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് മെമ്പർമാർ, എച്ച് എം സി മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ,
ഹോമിയോ ഡിസ്പൻസറി അറ്റൻഡർ . ഇല്യാസ്, പി ടി എസ് .സമീറ പങ്കെടുത്തു

Post a Comment

0 Comments