Ticker

6/recent/ticker-posts

80-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു/വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധികളിൽ ചേർത്തുപിടിക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

 


80-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

ന്യൂഡൽഹി: രാജ്യം 80-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ ആഘോഷിക്കുന്നു. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിലെ ആഘോഷ ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചു എന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ടായിരുന്നു.

ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രണാമാർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ന് രാജ്യത്തെ ഓരോ പൗരന്റെയും മനസ്സുകളിൽ വന്ദേമാതരം അലയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുത്തൻ പ്രതീക്ഷകളോടെയും ആത്മവിശ്വാസത്തോടെയുമാണ് രാജ്യം മുന്നോട്ട് കുതിക്കുന്നത്. നിശ്ചയിച്ച ലക്ഷ്യങ്ങളിലേക്കുള്ള യാത്ര സഫലമാകുമെന്നും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ഭാരതം 2047

2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഒട്ടേറെ ദൂരം ഇനി മുന്നോട്ടു പോകാനുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഒത്തൊരുമയിലൂടെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നും അത് സാക്ഷാത്കരിക്കാനുള്ള കഠിനശ്രമത്തിലാണ് നാം ഓരോരുത്തരെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

ക്ഷേമപ്രവർത്തനങ്ങൾ ഔദാര്യമല്ല അവകാശമാണ്; പ്രതിസന്ധികളിൽ ചേർത്തുപിടിക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ ക്ഷേമപ്രവർത്തനങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ദുരന്തമുഖങ്ങളിൽ നിന്ന് അതിജീവിച്ചാണ് നമ്മൾ മുന്നോട്ട് പോയിട്ടുള്ളത്. മനുഷ്യർക്കുണ്ടായ നഷ്ടങ്ങൾക്ക് പകരം വെക്കാൻ ഒന്നിനും സാധിക്കില്ലെങ്കിലും, ആ കുടുംബങ്ങളെ സർക്കാർ പൂർണ്ണമായും ചേർത്തുപിടിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രതിസന്ധികളെ നേരിടാൻ ശാസ്ത്രീയ സമീപനം

ഏത് വലിയ പ്രതിസന്ധിയെയും ഒറ്റക്കെട്ടായി അതിജീവിക്കാൻ മലയാളിക്ക് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അടിക്കടിയുണ്ടാകുന്ന പ്രളയ ഉൾപ്പെടെയുള്ള ദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയവും വ്യക്തവുമായ സമീപനങ്ങളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. നാടിന്റെ പുനർനിർമ്മാണത്തിൽ ശാസ്ത്രീയ കാഴ്ചപ്പാടുകൾക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതേതരത്വത്തിലും ജനാധിപത്യത്തിലും വിട്ടുവീഴ്ചയില്ല

ജാതി, മതം, ലിംഗവിവേചനം, രാഷ്ട്രീയ അന്ധത, വിദ്വേഷം എന്നിവ പൂർണ്ണമായും വെടിഞ്ഞ് ഒരൊറ്റ ജനതയായി മുന്നേറാൻ നമുക്ക് സാധിക്കണം. മതേതരത്വം, ജനാധിപത്യ ബോധം, തുല്യത എന്നിവയാണ് നമ്മുടെ നാടിന്റെ യഥാർത്ഥ കരുത്തും ഊർജ്ജവും. ഈ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments