കണ്ണൂർ: മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചതിൽ മനംനൊന്ത് നാടുവിട്ട ചൊക്ലി സ്വദേശിയായ 17 വയസ്സുകാരൻ ശിവസൂര്യയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും വിദ്യാർത്ഥിയെ കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു.
തലശ്ശേരി എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
അവസാനമായി കണ്ടത്:ഓഗസ്റ്റ് 8-ന് ഉച്ചയ്ക്ക് 12.45-ഓടെ സ്കൂൾ ബാഗുമായി പൂമരം ജംഗ്ഷൻ ഭാഗത്തേക്ക് അതിവേഗം നടന്നുപോകുന്നത് അയൽവാസികൾ കണ്ടിരുന്നു. എന്നാൽ കവലയിലെ സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.
കാശിയിലേക്ക് പോകുന്നുവെന്ന് സൂചിപ്പിച്ചിരുന്നതിനാൽ കുട്ടി മൈസൂരുവിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയം ബന്ധുക്കൾ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നിലവിൽ മൈസൂരുവിലെത്തിയിട്ടുണ്ട്. തുടർന്ന് ബംഗളൂരുവിലേക്കും തിരച്ചിൽ വ്യാപിപ്പിക്കും.
ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.