പേരാമ്പ്ര : ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരെ ലഹരി കേസിൽ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും കുറ്റാരോപിതരായ അധ്യാപികമാരെയും ഇവർക്ക് സംരക്ഷണം ഒരുക്കിയ ബിപിസിയെയും ജോലിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് - കെഎസ്‌യു നേതൃത്വത്തിൽ പേരാമ്പ്ര ബിആർസി ഓഫീസ് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ബിആർസി ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി എം വി ജിഷ്ണു, നിയോജക മണ്ഡലം പ്രസിഡന്റ് അമിത് മനോജ്, ജെയിൻ ജോൺ, സജീർ പന്നിമുക്ക്, അനന്തു പൊയിൽ, ഗൗതം വെള്ളിയൂർ നേതൃത്വം നൽകി. ഉപരോധത്തെ തുടർന്ന് സ്ഥലത്തെത്തിയ എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ നിസാർ ചേലേരി, പേരാമ്പ്ര എഇഒ എന്നിവർ സമരക്കാരുമായി ചർച്ച നടത്തി. കേസിൽ പ്രതികളായ അധ്യാപികമാരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും പേരാമ്പ്ര ബിപിസിയെ ജോലിയിൽനിന്ന് മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്താനും സർവ്വകക്ഷി യോഗത്തിന്റെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി ആഭ്യന്തരവകുപ്പ് അറിയിച്ചു. സർവ്വകക്ഷി യോഗത്തിൽ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ നിസാർ ചേലേരി, പേരാമ്പ്ര എഇഒ, യൂസഫ്ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജൻ മരുതേരി, ഇ മുഹമ്മദ് ഷാഹി, യുവജന സംഘടന പ്രതിനിധികളായ എസ് സുനന്ദ്, ശിഹാബ് കന്നാട്ടി, സായൂജ് അമ്പലക്കണ്ടി, സി കെ ജറീഷ്, കെ സി മുഹമ്മദ്, അമിത് മനോജ്, എം വി ജിഷ്ണു, എം കെ ഫസലു റഹ്മാൻ, സലിം
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.