കൊയിലാണ്ടി: സാഹിത്യകാരൻ എം. ടി. വാസുദേവൻ നായരുടെ ജന്മദിനത്തിൽ എം.ടിയുടെ പാദമുദ്രകൾ എന്ന വിഷയത്തിൽ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിൽ അനുസ്മരണ സദസ്സ് നടന്നു. മാധ്യമ പ്രവർത്തകൻ എടത്തിൽ രവി ഉദ്ഘാടനം ചെയ്തു.പുസ്തക
പ്രദർശനവും . എം ടിയുടെ തിരക്കഥകളെ ആസ്‌പദമാക്കി രംഗാവിഷ്ക്കാരവും നടത്തി.
ഹെഡ്മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ നിമിഷ ബൽജൻ,ശ്രീപ്രഭ ടീച്ചർ,മോളി ടീച്ചർ
എന്നിവർ സംസാരിച്ചു.
വായന വാരത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ച സോണിയ അനൂപ് , ജിജിന , നിമിഷ ബൽജൻ എന്നിവർക്ക് ഉപഹാരം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.