Ticker

6/recent/ticker-posts

കേരള വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽപ്പെട്ട അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശം ഉയരുന്നു

കോഴിക്കോട്: കേരള വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽപ്പെട്ട അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സമസ്ത രംഗത്ത്. കോടതിയിൽ സർക്കാർ ഹർജിക്കാർക്കൊപ്പമാണെന്ന് സമസ്ത ഏകോപന സമിതി അംഗം സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഹർജിക്കാരുടെ താല്പര്യം നിഗൂഢമാണെന്നും ഈ നീക്കം ബിജെപി താല്പര്യം സംരക്ഷിക്കുന്നതാണെന്നുമുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്.

​അതിനിടെ, വഖഫ് ബോർഡ് പുനഃസംഘടനയിലെ സർക്കാരിന്റെ കോടതി നിലപാടിനെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ രംഗത്തെത്തി. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയ അഭ്യാസം മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

​സർക്കാരിന്റെ വക്കാലത്ത് ആർക്ക്? സത്താർ പന്തല്ലൂർ

​ദൈവപ്രീതി മാത്രം ലക്ഷ്യംവെച്ച് ഇസ്ലാം മതവിശ്വാസികൾ ദാനം ചെയ്യുന്നതാണ് വഖഫ് സ്വത്തെന്നും അത് സംരക്ഷിക്കാനുള്ള സംവിധാനമാണ് വഖഫ് ബോർഡെന്നും സത്താർ പന്തല്ലൂർ ഓർമ്മിപ്പിച്ചു. നിലവിലുള്ള ബോർഡിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയ നാല് കക്ഷികളും ഇതിലേക്ക് ബന്ധപ്പെട്ടവരല്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് അവർ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

​"ആരാണ് ഹർജിക്കാരെന്ന് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. എന്നാൽ ഈ ഹർജിക്കാർക്ക് കുടപിടിക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നത്? ഈ നീക്കം ആരുടെ താല്പര്യം സംരക്ഷിക്കാനാണ്?" - സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

 

Post a Comment

0 Comments