Ticker

6/recent/ticker-posts

പുല്ലിൻ്റെ മൈതാനപച്ചയും, ചെളി ഗന്ധമുള്ള മണ്ണിൻ്റെ നിറവും ചേർന്നൊരുക്കുന്ന കളിയാരവ കാഴ്ചയുടെ ചിത്രവുമായി ദിലീപ് കിഴൂർ

പുല്ലിൻ്റെ മൈതാനപച്ചയും, ചെളി ഗന്ധമുള്ള മണ്ണിൻ്റെ നിറവും ചേർന്നൊരുക്കുന്ന കളിയാരവത്തിൻ്റെ കാഴ്ചകളാണ്, പ്രതീക്ഷകളാണ്. ദിലീപ് കിഴൂരിൻ്റെ waiting for goal എന്ന ഫുട്ബാൾ ചിത്രങ്ങൾ ലോകകപ്പ് ഫുട്ബാളിൻ്റെ ആവേശം ലോകം മുഴുവൻ കാൽപന്തു പ്രണയത്തിൻ്റെ വിസ്മയകഥകൾ തീർക്കുമ്പോൾ ഈ ചിത്രങ്ങളും അത്തരമൊരു കഥയിലേക്ക് കാണികളെ കൊണ്ടുപോകുന്നു.

തൻ്റെ ഭിന്നശേഷിയിലും ഫുട്ബാൾ കളിച്ചും,കണ്ടും ഉണ്ടായ കളിയനുഭവങ്ങളുടെ ഉന്മാദങ്ങളാണ് ഈ ചിത്രങ്ങളിൽ.waiting for godo എന്ന സാമുവൽ ബക്കറ്റിൻ്റെ വിഖ്യാത നാടകത്തിലെ രണ്ടു കഥാപാത്രങ്ങളെപ്പോലെ പ്രതീക്ഷാ കാൽപന്തു സംഘത്തിലെ രണ്ട് പേരുടെ മനോലോകമായും സ്വപ്നങ്ങളായും ഇത് തോന്നാം .കളിക്കളം നഷ്ടപ്പെട്ടതിൻ്റെ പ്രതലം ഇതിലുണ്ടെന്ന് പറയാം . പന്തുകളിച്ച മൈതാനത്തിലെ പുൽചാടിയും, പാറ്റയും എല്ലാം കളിയുടെ ഇക്കോളജിയായി ഇതിൽ മാറുന്നുണ്ട്.2010-ൽ പന്തിൻ്റെ പൊക്കിൾകൊടിയിൽ എന്ന സോക്കർ ചിത്ര പരമ്പര ദിലീപ് ഒരുക്കിയിരുന്നു. ആ ചിത്രങ്ങളുടെ പ്രിൻറുകളും, പന്തും, ജഴ്സികളും ഉൾചേർത്ത കളിയനുഭവത്തിൻ്റെ  അടയാളങ്ങളും ഇതിലുൾപ്പെടും.ഗോദോയെ കാത്ത് നാടകത്തിലെ രണ്ട് സംഭാഷണങ്ങൾ തുടക്കത്തിലും , ഒടുക്കത്തിലും
ശീർഷകങ്ങൾ പോലെ രേഖപ്പെടുത്തിയിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട നമ്മുടെ കളിക്കാലത്തിൻ്റെ തെളിവായി ഈ ചിത്രങ്ങളെ കാണാം.
ഭിന്നശേഷിയായ ഒരു മനുഷ്യൻ്റെ കാൽപന്തിൻ്റെ ഉന്മാദങ്ങൾ നിറങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ്.പത്തോളം ഗ്രൂപ്പ് എക്സിബിഷനും, പത്ത് ഏകാംഗ പ്രദർശനവും നടത്തിയ ദിലീപ് കിഴൂർ ദൈവത്തിൻ്റെ ഇറച്ചി എന്ന പുസ്തകം എഴുതിയിട്ടുണ്ട്.ചെറു സിനിമകളും, നാടകങ്ങളും ഒരുക്കിയ ദിലീപ് 2017- ലെ അംബേദ്കർ ആർട് എക്സലൻസി പുരസ്കാരവും, 2025-ലെ പി.എം താജ് നാടകപുരസ്കാരവും നേടിയിട്ടുണ്ട്.
 

Post a Comment

0 Comments