Ticker

6/recent/ticker-posts

ഐ വി ദാസ് അനുസ്മരണവും സി സി കേളൻ സ്മാരക എൻഡോവ് മെന്റ് വിതരണവും നടത്തി



പയ്യോളി :പൊതുജന വായനശാല, കുറിഞ്ഞിത്താര യുടെ ആഭിമുഖ്യത്തിൽ ഐ വി ദാസ് അനുസ്മരണവും സി സി കേളൻ സ്മാരക എൻഡോവ് മെന്റ് വിതരണവും നടത്തി. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും എസ് എസ് എൽ സി, പ്ലസ് ടു , എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് വായനശാല കമ്മിറ്റി സ്ഥാപക മെമ്പർ സി സി കേളന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് എൻഡോവ് മെന്റ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി എം ഹൈറുന്നിസ എൻഡോവ് മെന്റ് വിതരണവും മൊമെന്റോ വിതരണവും നിർവ്വഹിച്ചു.വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗം കെ വി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.എ ടി ചന്ദ്രൻ,കെ രമ ടീച്ചർ, കെ വി നിഷാന്ത്, ഷൈജു ടി ഇ കെ,പ്രഭാത് മാസ്റ്റർ എ ടി സംസാരിച്ചു.

Post a Comment

0 Comments