പയ്യോളി :   മഹാവിപത്തായ മയക്കു മരുന്നിനെതിരെ ഓരോ ചുവടും വെയ്ക്കാം എന്ന പ്രഖ്യാപനവുമായി പയ്യോളി ഹെെസ്കൂള്‍ മെെതാനിയിലെ പ്രഭാത സവാരി സൗഹൃദ കൂട്ടായ്മയായ ടീം വാക്കേഴ്സ് പയ്യോളി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.കെ ഫെെസല്‍ ഉദ്ഘാടനം ചെയ്തു.
ടീമിന്‍റെ പ്രസിഡന്‍റ് അജയ് ബിന്ദുമാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിയാസ് ബക്കര്‍ സ്വാഗതം പറഞ്ഞു.
പയ്യോളി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ശ്രീ ബാബുമോന്‍ പി മാരത്തോണ്‍ ഫ്ളാഗ്ഓഫ് ചെയ്യുകയും അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
രാജന്‍ കൊളാവിപാലം,
ജംഷീദലി,ബഷീര്‍ മേലടി,ബിനു കാരോളി,ഫെെസല്‍ സൂപ്പര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ടീം സെക്രട്ടറി ഇ.കെ. അരവിന്ദന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.
വലിയ പ്രചരണങ്ങളില്ലാതെ സംഘടിപ്പിച്ച പരിപാടിയുടെ വലിയ വിജയം ഇത്തരം സാമൂഹ്യ പരിപാടികള്‍ ഏറ്റെടുത്തു നടത്താന്‍ കൂടുതല്‍ പ്രചോദനമേകുന്നുവെന്നും ഇനിയും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഴുവന്‍ ജനങ്ങളും പിന്തുണക്കണമെന്നും ടീം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
നൂറിലധികം പേര്‍ പങ്കെടുത്തു.പങ്കെടുത്തവര്‍ക്കുള്ള ടീഷര്‍ട്ടും വാക്കേഴ്സ് ടീമിനു കുടകളും നല്‍കി ഗ്ളോബല്‍ തിക്കോടി ഫോറം പ്രവര്‍ത്തകരും സജീവമായി പങ്കെടുത്തു.