Ticker

6/recent/ticker-posts

കൊയിലാണ്ടി സ്വദേശി രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ


കോഴിക്കോട്:കൊയിലാണ്ടി- പുളിയഞ്ചേരി സ്വദേശി രാജസ്ഥാനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ് മരണപ്പെട്ടത്. മികച്ചൊരു പരിസ്ഥിതി പ്രവർത്തകനും പ്രദേശത്തെ സജീവ സാന്നിധ്യവുമായിരുന്നു ലിനീഷ്.
പെയിന്റിങ് തൊഴിലാളിയായ ലിനീഷ് ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എം.ഡി.എം (MDM) ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

അപകടവിവരമറിഞ്ഞ് ലിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം ജോധ്പൂർ എം.ഡി.എം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

Post a Comment

0 Comments