Ticker

6/recent/ticker-posts

സമര പോരാട്ട വിജയം: പയ്യോളിയിൽ വിദ്യാർത്ഥികളുടെ ആഹ്ലാദം




പയ്യോളി : നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യ തലസ്ഥാനത്ത് ഉയർന്ന ഐതിഹാസിക സമര പോരാട്ടം വിജയം കണ്ടതിൽ പയ്യോളിയിൽ വിദ്യാർത്ഥികൾ ആഹ്ലാദം പങ്ക് വെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജിയിലെത്തിച്ച സംഭവം ഇന്ത്യയുടെ യുവതയുടെ വിജയമാണെന്നും സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു പയ്യോളി ബസ് സ്റ്റാൻ്റിൽ പയ്യോളിയിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. മുഹമ്മദ് ഷാഹുൽ, അഫ്നാസ് അബൂബക്കർ, വി.സി റാഷിദ്, കെ.വി മുഹമ്മദ്, ഷാക്കിറാ ഹാത്തൂൻ് സാൻവിക ശ്രീജിത്ത്, എൻ.താമര, ഫാത്വിമത്ത് സുമയ്യ, എസ്.സംഗീത, പി.അനാമിക സംസാരിച്ചു

Post a Comment

0 Comments