Ticker

6/recent/ticker-posts

എംഡി എം എ ഇടപാട് കേസിൽ അധ്യാപിക അറസ്റ്റിൽ

വടകര : അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത് നടത്തിയെന്ന അന്വേഷണത്തിൽ പുതിയ അറസ്റ്റ്. വടകരയിൽ നടന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടിയുടെ ഭാഗമായി പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് വാങ്ങുന്നവർ പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇതേ കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ മറ്റൊരു അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.  

Post a Comment

0 Comments