Ticker

6/recent/ticker-posts

തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു

തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട്ഇന്ന് ഞായറാഴ്ച ആലോചനാ യോഗം ചേർന്നു. വാർഡ് മെമ്പർ സജ്ന ചെത്തിൽ ഉൽഘാടനം ചെയ്തു.രമേശൻ കെ.പി അധ്യക്ഷനായി. എത്രയും പെട്ടന്ന് അടിപ്പാത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന യോഗത്തിൽ തിക്കോടിയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ സഹദ് പുറക്കാട്, അശോകൻ ശില്പ, കുഞ്ഞബ്ദുള്ള തിക്കോടി, ലത്തീഫ് ജി ടി എഫ്, ഇസ്മായിൽ പി.വി., പി.വി. അസീസ്, പിഹാഷിം മാസ്റ്റർ, കുഞ്ഞമ്മദ് മാഷ്, അനിത ടീച്ചർ, ജിഷ കാട്ടിൽ, ജംഷിദ്അലി കാട്ടിൽ, അയ്യൂബ്, ശശി, ഉമ്മർ അരീക്കര , സദാനന്ദൻ പി.കെ., ശ്രീധരൻ സംസാരിച്ചു.
 ആവശ്യം ഉന്നയിച്ചുകൊണ്ട്, ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ ഇസ്മായിൽ, ഹക്കീം, റഫീഖ് എന്നിവർ ചേർന്ന് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ കെ ഫൈസലിന് നിവേദനം സമർപ്പിച്ചു. റഫീഖ് കെ.പി. സ്വാഗതവും ഇസ്മായിൽ നന്ദിയുംപറഞ്ഞു.എം.പിയുടെയും എം.എൽ.എയുടെയും സമയലഭ്യതയ്ക്കനുസരിച്ച് അടുത്തതായി ഒരു വിപുലമായ ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

Post a Comment

0 Comments