താമരശ്ശേരി: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിനടുത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.
അരുണിന്റെ മൃതദേഹം നിലവിൽ താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മനു പോളിനെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ താമരശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.