Ticker

6/recent/ticker-posts

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; 1,095 കോടി രൂപ അനുവദിച്ചു; അടുത്ത മാസം 3-നകം വിതരണം പൂർത്തിയാക്കും


​തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ഇന്ന് (ജൂലൈ 24, വെള്ളിയാഴ്ച) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1,095 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചു. വരുന്ന ഓഗസ്റ്റ് മൂന്നാം തീയതിക്കകം തുക പൂർണ്ണമായും അർഹരായവരുടെ കൈകളിൽ എത്തിക്കണമെന്നാണ് ധനകാര്യ വകുപ്പിന്റെ ക കർശന നിർദ്ദേശം.
​59 ലക്ഷത്തിലധികം പേർക്ക് ആശ്വാസം
​സംസ്ഥാനത്ത് ആകെ 51,11,908 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരായിട്ടുള്ളത്. ഇതിനുപുറമെ, ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) പ്രകാരം 8,46,456 പേർക്കും പെൻഷൻ വിഹിതം ലഭിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും, സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പെൻഷൻ വിതരണം നടക്കും.
​പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം പിരിച്ചുവിട്ടു
​അതേസമയം, പെൻഷൻ വിതരണം മുടങ്ങാതെ നൽകുന്നതിനായി മുൻ സർക്കാർ രൂപീകരിച്ചിരുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രത്യേക കൺസോർഷ്യം സഹകരണ വകുപ്പ് പിരിച്ചുവിട്ടു. 9 ശതമാനം പലിശ നിരക്കിൽ 3000 കോടി രൂപ സമാഹരിക്കുകയായിരുന്നു കൺസോർഷ്യത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ 1,325 കോടി രൂപ മാത്രമാണ് സമാഹരിക്കാൻ സാധിച്ചത്. സമാഹരിച്ച തുക സർക്കാരിൽ നിന്ന് തിരികെ ലഭിക്കാൻ കടുത്ത താമസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സഹകരണ സംഘങ്ങൾ പരാതി നൽകിയതിനെ തുടർന്നാണ് കൺസോർഷ്യം പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചത്.

Post a Comment

0 Comments