കോഴിക്കോട്: ചക്കിട്ടപ്പാറ പൂഴിത്തോട് നാല് ദിവസം മുൻപ് കാണാതായ വയോധികൻ്റെ മൃതദേഹം വനപ്രദേശത്ത് കണ്ടെത്തി. പൂഴിത്തോട് ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെയാണ് (74) വീടിന് സമീപത്തെ വനമേഖലയിലെ പുഴക്കരയിലുള്ള മരച്ചുവട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ നാല് ദിവസമായി ഇയാളെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രദേശത്തെ പുഴയിലും വനത്തിലും വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ, പുഴയോരത്തെ മരങ്ങളുടെ മറവിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് മൃതദേഹം അഴുകിയതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ വീണ്ടും പുഴക്കരയിൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്. തുടർന്നാണ് ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്
വിവരമറിഞ്ഞ് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.