Ticker

6/recent/ticker-posts

തുറയൂരിലും ഇരിങ്ങത്തും തെരുവുനായയുടെ ആക്രമണം; കുട്ടിക്കും വയോധികയ്ക്കുമടക്കം പരിക്ക്


പയ്യോളി :  തെരുവുനായയുടെ ആക്രമണത്തിൽ തുറയൂർ, ഇരിങ്ങത് ഭാഗങ്ങളിൽ ആളുകൾക്കും , വളർത്തുമൃഗങ്ങൾ ക്കും പരിക്ക്. അങ്ങാടിയിൽ വെച്ച് ഒരു കുട്ടിയെയും പശുവിനെയും ആടിനെയും കടിച്ച നായ, പിന്നീട് ഒരു വയോധികയെയും ബേക്കറി ജീവനക്കാരനെയും തുറയൂർ സ്വദേശിയെയും ആക്രമിച്ചു. പരിക്കേറ്റ 3 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്. കല്ലുംപുറം ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക.

Post a Comment

0 Comments