Ticker

6/recent/ticker-posts

കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ചങ്ങരോത്ത് വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്
ചങ്ങരോത്ത് ജാനകിവയൽ കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുൺ(34)ആണ് വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്  .അരുണും ഭാര്യയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെ ഭാര്യ യാണ് ജനലിൽ തൂങ്ങിമരിച്ച നിലയിൽ അരുണിനെ  കണ്ടത്. കട്ടിലിൽ ഇരിക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്.മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെതുടർന്ന് പെരുവണ്ണാമൂഴി പോലീസും ഫോറെൻസിക്കും പരിശോധന നടത്തിമൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.ശിവജി സേനയുടെ സജീവപ്രവർത്തകനായ അരുൺ തെങ്ങുകയറ്റജോലി കോൺട്രാക്ട് എടുത്ത് ചെയ്യുന്നയാളാണ്.ഭാര്യ:ജിതിന, മകൻ ഓംകൃഷ്ണ

Post a Comment

0 Comments