മയാമി: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ വമ്പന്മാരായ ഉറുഗ്വെയെ സമനിലയിൽ തളച്ച് സൗദി അറേബ്യ. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് പിരിയുകയായിരുന്നു. 2022 ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദി, ഇത്തവണ മറ്റൊരു ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വെയെയും അട്ടിമറിയുടെ അരികിലെത്തിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിനെ കേപ് വെർദെ സമനിലയിൽ തളച്ചതോടെ ഗ്രൂപ്പ് എച്ചിലെ പോരാട്ടങ്ങൾ പ്രവചനാതീതമായിരിക്കുകയാണ്.
പ്രശസ്ത പരിശീലകൻ മാഴ്സെലോ ബിയൽസയുടെ കീഴിലിറങ്ങിയ ഉറുഗ്വെ 69 ശതമാനം പന്തടക്കവുമായി തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും സൗദിയുടെ മികച്ച പ്രതിരോധത്തിന് മുന്നിൽ വഴിമുട്ടി. കളിയുടെ 41-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ഞെട്ടിച്ചുകൊണ്ട് സൗദിയാണ് ആദ്യം ലീഡ് എടുത്തത്. മുസാബ് അൽ-ജുവൈറിന്റെ ക്രോസിൽ നിന്ന് ഹസ്സൻ അൽ-തംബക്തി തൊടുത്ത ഹെഡ്ഡർ ഉറുഗ്വെ ഗോളി ഫെർണാണ്ടോ മുസ്ലേര തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ നിന്ന് അബ്ദുല്ലേല അൽ-അമ്രി പന്ത് വലയിലെത്തിക്കുകയായിരുന്നു (1-0).
എന്നാൽ പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഉറുഗ്വെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
ഫിഫയെ ഞെട്ടിച്ച ആളില്ലാക്കസേരകൾ
മത്സരത്തിന്റെ ആവേശത്തെക്കാൾ ലോകകപ്പ് വേദിയായ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗാലറികളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിൽ വെറും 7 ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് കാണിച്ച മത്സരത്തിലാണ് ആയിരക്കണക്കിന് കസേരകൾ ഒഴിഞ്ഞുകിടന്നത്. ഫിഫയുടെ കടുത്ത വാണിജ്യവൽക്കരണത്തിനും വലിയ ടിക്കറ്റ് നിരക്കിനുമേറ്റ തിരിച്ചടിയായാണ് കായിക ലോകം ഇതിനെ വിലയിരുത്തുന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.