Ticker

6/recent/ticker-posts

കോഴിക്കോട് ട്രെയിൻ തട്ടി എട്ടുവയസ്സുകാരന് ഗുരുതര പരിക്ക്

 
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക് വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിൻ്റെ മകൻ ഫൈസാനാണ് പരിക്കേറ്റത് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിൻ നമ്പർ 16527 യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ്സ് ആണ് ഇടിച്ചത്.
അപകടം നടന്ന ഉടനെ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

Post a Comment

0 Comments