Ticker

6/recent/ticker-posts

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും;

  
തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ (EV) വില കുറയും. ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി പുനഃക്രമീകരിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ തോതിൽ നികുതിയിളവ് പ്രഖ്യാപിച്ചപ്പോൾ, ഉയർന്ന വിലയുള്ള ലക്ഷ്വറി വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചു. താഴ്ന്ന വിലയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനും, ഉയർന്ന വിലയുള്ള വാഹനങ്ങളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താനുമാണ് ഈ നീക്കം.
പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ:
10 ലക്ഷം രൂപ വരെ വിലയുള്ളവ: റോഡ് നികുതി നിലവിലെ 5 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറച്ചു.
15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ളവ: റോഡ് നികുതി 8 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചു.
20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ളവ: നിലവിലുള്ള 10 ശതമാനം നികുതി തന്നെ തുടരും.
40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ളവ: റോഡ് നികുതി 15 ശതമാനമായി ഉയർത്തി.
കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളും ഇരുചക്ര വാഹനങ്ങളും വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ബജറ്റിലെ ഈ പ്രഖ്യാപനം വലിയ ആശ്വാസമാകും.

Post a Comment

0 Comments