മൂടാടി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വന്മുഖം കോടിക്കൽ എ.എം.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.മുഹമ്മാലി ഒന്നാം തരത്തിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കായി ഒരുക്കിയ സമ്മാനകിറ്റ് വിതരണ ഉൽഘാടനവും അവർ നിർവ്വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ സജ്ന പിരിഷത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ മുഹമ്മദലി, സ്കൂൾ മാനേജർ പി. ബഷീർ, സ്ഥാനമൊഴിയുന്ന പ്രധാന അധ്യാപകൻ പി.ഹാഷിം, മജീദ് മന്ദത്ത്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി. കരീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപകൻ ഫൈസൽ എരണാേത്ത് സ്വാഗതഗതവും സ്റ്റാഫ് സെക്രട്ടറി സഹീറ ഇ.കെ. നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.