Ticker

6/recent/ticker-posts

പയ്യോളിയിൽ അപകടം; ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്


പയ്യോളി: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌ക ദാരുണമായി മരണപ്പെട്ടു. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.24 ഓടെയാണ്  അപകടം സംഭവിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിലൂടെ പോവുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് മോളിയുടെ മേലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മോളിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം വടകര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments