Ticker

6/recent/ticker-posts

പുതുവർഷപ്പൊലിമയിൽ ഗാലർഡിയ പബ്ലിക് സ്കൂൾ; പ്രവേശനോത്സവം സംഘടിപ്പിച്ചു

 


​തിക്കോടി: വർണ്ണാഭമായ ചടങ്ങുകളോടെ ഗാലർഡിയ പബ്ലിക് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് 'പ്രവേശനോത്സവം' സംഘടിപ്പിച്ചു. ആദ്യമായി സ്കൂളിലേക്കെത്തിയ കുരുന്നുകളെയും മുതിർന്ന വിദ്യാർത്ഥികളെയും അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

​സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് മികച്ച അന്തരീക്ഷം ഒരുക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷംസീന  ടീച്ചർ സ്വാഗതം ആശംസിച്ചു.


​ചടങ്ങിൽ വെച്ച് സ്കൂളിന്റെ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും നടന്നു. സഹാനി ഹോസ്പിറ്റലുമായി സഹകരിച്ച് തയ്യാറാക്കിയ പ്രിവിലേജ് കാർഡിന്റെ കൈമാറ്റം ചടങ്ങിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു.

​വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട്, , ബ്ലോക്ക് മെമ്പർ നിഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജ്മൽ  വാർഡ് മെമ്പർ ഗീത, ടീച്ചേർസ് അക്കാദമി പ്രിൻസിപ്പാൾ ബൽക്കീസ് ടീച്ചർ സദർ മുഅല്ലിം ഷുഹൈബ് ദാരിമി എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ വെച്ച് സൈബർ പ്രതിജ്ഞ ലോക പുകയില ദിന പ്രതിജ്ഞ എന്നിവ ചൊല്ലിക്കൊടുത്തു....ഫസീല ടീച്ചർ, ജസീന ടീച്ചർ, സാജിദ ടീച്ചർ, സുമയ്യ ടീച്ചർ, സമീഹ ടീച്ചർ, സരിത ടീച്ചർ, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു

ചടങ്ങിന് സ്റ്റാഫ്‌ പ്രധിനിധി പ്രതിനിധി  സുനിത ടീച്ചർ നന്ദി രേഖപ്പെടുത്തി

Post a Comment

0 Comments