Ticker

6/recent/ticker-posts

ചർച്ച് സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ വസ്തു; അജ്ഞാത മൃതദേഹമെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു


കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ വസ്തു കണ്ടെത്തി. ഇത് അജ്ഞാത മൃതദേഹമാണോ എന്ന സംശയത്തിലാണ് പ്രദേശവാസികളും പോലീസും. കല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്‌തു കൂടി കണ്ടെത്തിയത്. പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരം രീതിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യില്ലെന്നും, കടുത്ത ദുരൂഹത തോന്നിയതിനാലാണ് വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതെന്നും പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു.
കല്ലറയ്ക്കുള്ളിൽ അസ്വാഭാവികമായി മറ്റൊരു വസ്തു കൂടി കണ്ടെത്തിയതോടെ പള്ളി അധികൃതർ കരിക്കോട്ടക്കരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി. കണ്ടെത്തിയ വസ്തു പോസ്റ്റ്‌മോർട്ടം ചെയ്ത ഏതെങ്കിലും അജ്ഞാത മൃതദേഹം ആണോ എന്നും സംശയമുണ്ട്. സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments