ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (Commercial LPG) ഉപയോഗത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായും നീക്കി. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം ഔദ്യോഗിക കത്തയച്ചു. രാജ്യത്ത് നിലനിന്നിരുന്ന പ്രതിസന്ധിക്ക് മുൻപുള്ള സാധാരണ സ്ഥിതി പുനസ്ഥാപിക്കാനാണ് പുതിയ നീക്കം. അതേസമയം, പിഎൻജി (PNG) കണക്ഷൻ എടുത്തവർ അത് തന്നെ തുടരണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഉജ്ജ്വല യോജന: സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു
വാണിജ്യ സിലിണ്ടറുകളിലെ നിയന്ത്രണം നീക്കുമ്പോഴും, കേന്ദ്രസർക്കാരിന്റെ പ്രധാന പദ്ധതിയായ 'പ്രധാനമന്ത്രി ഉജ്ജ്വല യോജന' ഗുണഭോക്താക്കൾക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ തുടരും. പാവപ്പെട്ട കുടുംബങ്ങളുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് പ്രതിവർഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതെന്ന് പെട്രോളിയം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
2016-ൽ പദ്ധതി ആരംഭിച്ചപ്പോൾ പ്രതിവർഷം 12 സിലിണ്ടറുകൾക്കായിരുന്നു സബ്സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതായും, തുടർന്ന് ഇപ്പോൾ നാലായും വെട്ടിക്കുറയ്ക്കുകയായിരുന്നു. ഈ പരിഷ്കരണം ഗുണഭോക്താക്കൾക്ക് വലിയ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.