Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലം സ്വദേശി കിണറിൽ വീണ് മരണപ്പെട്ടു.

കൊയിലാണ്ടി കൊല്ലം സ്വദേശി കിണറിൽ വീണ് മരണപ്പെട്ടു.
 ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ്
 കൊയിലാണ്ടി കൊല്ലം കുനിയിൽ ഹൗസിൽ പത്മനാഭൻ (65 ) ആണ് സ്വന്തം പറമ്പിലെ കൃഷി ആവശ്യത്തിനു ഉപയോഗിക്കുന്ന കിണറിൽ വീണ് മരണപ്പെട്ടത്.

 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് എൻ പി റെസ്ക്യു നെറ്റിന്റെ സഹായത്തോടുകൂടി 12 അടി താഴ്ചയുള്ള വെള്ളമുള്ള കിണറിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടു കൂടി ടിയാനെ കരക്കെത്തിക്കുകയും കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. 

പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

Sfro ഷിജി ഐ യുടെ നേതൃത്വത്തിൽ FRO മാരായ 
 സുകേഷ് KB ൽ, സാരംഗ്,
രാജിലേഷ് cm,
സുജിത് sp, ഹോം ഗാർഡ് മാരായ സോമകുമാർ,
ബാലൻ tp എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments