Ticker

6/recent/ticker-posts

കോൺക്രീറ്റ് കഴിഞ്ഞ വീടിൻ്റെ മുകളിൽ നിന്നും കാൽതെന്നി വീണ് വയോധികൻ മരിച്ചു

 

പയ്യോളി കോൺക്രീറ്റ് കഴിഞ്ഞ വീടിൻ്റെ മുകളിൽ നിന്നും കാൽതെന്നി വീണ് വയോധികൻ മരിച്ചു. ഇരിങ്ങൽ പെരിങ്ങാട് കോട്ടക്കുന്നുമ്മൽ പി എം അച്യുതൻ (57) ആണ് മരിച്ചത്. ബുധൻ പുലർച്ചെയാണ് സംഭവം. ഉടനെ വടകര സഹകരണ ആശുപത്രിയി ൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ തൊഴിലാളി യൂണിയൻ( സിഐടിയു)പെരിങ്ങാട്ട് യൂണിറ്റ് ഭാരവാഹിയും നിർമ്മാണതൊഴിലാളി ക്ഷേമനിധിഅംഗവുമാണ്. 
ഭാര്യ: ശൈലജ ( സിപിഐ എം കോട്ടക്കുന്ന് ബ്രാഞ്ചംഗം). മക്കൾ : സോനു,ദിയ. മരുമകൾ: അനഘ. അച്ഛൻ : പരേതനായ കണ്ണൻ. അമ്മ : പരേതയായ  നാരായണി. സഹോദരങ്ങൾ:  കൃഷ്ണൻ, ചന്ദ്രൻ , മോളി പരേതയായ ശാന്ത.

Post a Comment

0 Comments