വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിൽ ആതിഥേയരായ കാനഡയ്ക്ക് ഉജ്ജ്വല വിജയം. വാൻകൂവറിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അവർ 2022-ലെ ലോകകപ്പ് ആതിഥേയരായിരുന്ന ഖത്തറിനെ തകർത്തുവിട്ടത്. ഈ വൻ ജയത്തോടെ കാനഡ അടുത്ത ഘട്ടത്തിലേക്കുള്ള (Pre-Quarter) യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു. എന്നാൽ, കനത്ത പരാജയം ഏറ്റുവാങ്ങിയ ഖത്തറിന്റെ അടുത്ത റൗണ്ട് സ്വപ്നങ്ങൾ ഏതാണ്ട് അസ്തമിച്ചു.
സ്വന്തം മണ്ണിൽ ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയോടെ ഇറങ്ങിയ കാനഡ തുടക്കം മുതൽ ഖത്തറിനെതിരെ ആക്രമണം അഴിച്ചുവിട്ടു. കളിയിലുടനീളം കാനഡയുടെ ആധിപത്യവും ഖത്തറിന്റെ കനത്ത അച്ചടക്കലംഘനങ്ങളുമാണ് കാണാൻ സാധിച്ചത്.
ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ
മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ കാനഡ ലീഡെടുത്തു. അലിസ്റ്റർ ജോൺസ്റ്റന്റെ പാസിൽ നിന്നും ജോനാഥൻ ഡേവിഡ് എടുത്ത ഷോട്ട് ഖത്തർ ഗോളി തടഞ്ഞെങ്കിലും പന്ത് നിയന്ത്രിക്കാനായില്ല. റീബൗണ്ട് ചെയ്ത് വന്ന പന്ത് പിടിച്ചെടുത്ത് സൈൽ ലാറിൻ കാനഡയുടെ ആദ്യ ഗോൾ നേടി.
തുടർന്ന് ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം കാനഡയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഖത്തർ ഗോളി തടഞ്ഞെങ്കിലും, പന്ത് വരുതിയിലാക്കി ജോനാഥൻ ഡേവിഡ് ലീഡ് രണ്ടാക്കി ഉയർത്തി. 32-ാം മിനിറ്റിൽ കാനഡ താരം തജോൺ ബുക്കാനനെ വീഴ്ത്തിയതിന് ഖത്തറിന്റെ ഹോമാം അൽ അമീൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഖത്തർ പ്രതിരോധത്തിലായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഖത്തർ ഗോളിയുടെ പിഴവിൽ നിന്നും ജോനാഥൻ ഡേവിഡ് കാനഡയുടെ മൂന്നാം ഗോളും സ്വന്തമാക്കി.
ഒൻപത് പേരിലേക്ക് ചുരുങ്ങി ഖത്തർ; ഗോൾമഴ പെയ്യിച്ച് കാനഡ
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാനഡയുടെ ഇസ്മാഈൽ കൊണേയെ ഫൗൾ ചെയ്തതിന് ഖത്തറിന്റെ അസിം ഒമർ മാഡിബോയ്ക്കും ചുവപ്പ് കാർഡ് ലഭിച്ചതോടെ ഖത്തർ ഒൻപത് പേരിലേക്ക് ചുരുങ്ങി.
നാലാം ഗോൾ: 64-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് ഗോളിയെയും പ്രതിരോധക്കാരെയും നോക്കുകുത്തികളാക്കി നാഥൻ സാലിബ വലയിലെത്തിച്ചു.
അഞ്ചാം ഗോൾ (സെൽഫ് ഗോൾ): ജേക്കബ് ഷാഫല്‍ബര്‍ഗിന്റെ പുറത്തേക്ക് പോകുകയായിരുന്ന പന്തിൽ അനാവശ്യമായി കാൽ വെച്ച ഖത്തർ പ്രതിരോധ താരം മുഹമ്മദ് അല്‍ മന്നായിയുടെ പിഴവിൽ നിന്നാണ് കാനഡയുടെ അഞ്ചാം ഗോൾ പിറന്നത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.