Ticker

6/recent/ticker-posts

മേപ്പയൂരിൽ കിണറ്റിൽ വീണ ആളെ രക്ഷപ്പെടുത്തി

പേരാമ്പ്ര: മേപ്പയൂർ പാവട്ടുകണ്ടി മുക്കിൽ അബദ്ധത്തിൽ കിണറിൽ വീണ ആളെ അഗ്നിശമസേന രക്ഷിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ പാവട്ടു കണ്ടി മുക്ക് ലെസ്റ്റർ കാർവാഷ് എന്ന സ്ഥാപനത്തിൻറെ പിൻവശത്തുള്ള കിണറിൽ നൗഷാദ് (54) പുതുവട്ടത്ത് ആണ് അബദ്ധത്തിൽ വീണത്.
പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ നിഗേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘത്തിലെ അരുൺ പ്രസാദ് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റിൽ കിണറിൽ അകപ്പെട്ട ആളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു. 
നിലയത്തിലെ ഉദ്യോഗസ്ഥരായ 
ടി ബബീഷ്, ആർ ജിനേഷ്, അഭി ലജ്പത് ലാൽ, പി എം വിജേഷ് , കെ കെ ഗിരീഷ്. പി സജിത്ത്, ഹോം ഗാർഡ് മാരായ കെ പി ബാലകൃഷ്ണൻ, പിസി അനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments