Ticker

6/recent/ticker-posts

കോഴിക്കോട് കല്ലുത്താൻകടവിൽ വാഹനാപകടം: രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: നഗരത്തെ നടുക്കി കല്ലുത്താൻകടവ് ജംങ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ നെബീൽ (22), അൻസിൽ (21) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകനാണ് നെബീൽ. മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്-നജ്മ ദമ്പതികളുടെ മകനാണ് അൻസിൽ.

കല്ലുത്താൻകടവ് ജംങ്ഷനിൽ വെച്ച് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുണ്ടക്കയം സ്വദേശികളായ രണ്ട് യുവാക്കളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും സുഹൃത്തുക്കളും.

Post a Comment

0 Comments