Ticker

6/recent/ticker-posts

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ശങ്കരൻ മാസ്റ്റർ അന്തരിച്ചു

ചേമഞ്ചേരി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരൻ മാസ്റ്റർ (74) അന്തരിച്ചു. ജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പോലീസിൻ്റെ ഭീകര മർദ്ദനത്തിന് ഇരയായിട്ടുണ്ട്.
ചേമഞ്ചേരി ദേശ സേവാ സംഘം ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡണ്ട് ആണ്. ചേമഞ്ചേരി യു. പി സ്കൂൾ അധ്യാപകൻ ആയിരുന്നു.
 ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട്, KSFE ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സൗമിനി, മക്കൾ: ശ്യാമ (കോഴിക്കോട് യൂണിവേഴ്സിറ്റി), സൗമ്യ (ബംഗളൂരു), സൂര്യ, മരുമക്കൾ: നവനീത് (അധ്യാപകൻ, ഗവ: ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി), മായങ്ക്.(ബാംഗ്ലൂരു)

Post a Comment

0 Comments