Ticker

6/recent/ticker-posts

പേരാമ്പ്രയിൽ അട്ടിമറി; ടി.പി. രാമകൃഷ്ണനെ വീഴ്ത്തി ഫാത്തിമ തഹ്ലിയ; കോട്ട തകർത്ത് യുഡിഎഫ്

 


പേരാമ്പ്ര: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന പേരാമ്പ്രയിൽ അട്ടിമറി വിജയം നേടി യുഡിഎഫ്. സിറ്റിംഗ് എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്ലിയ അത്യുജ്ജ്വല വിജയം സ്വന്തമാക്കി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്താൻ ഫാത്തിമയ്ക്ക് സാധിച്ചു.

ഫാത്തിമ തഹ്ലിയയുടെ വിജയവാർത്ത പുറത്തുവന്നതോടെ പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർ വൻ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വർഷങ്ങളായി എൽഡിഎഫിന്റെ കൈവശമിരുന്ന മണ്ഡലത്തിൽ ഇത്ര വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

വിജയത്തെ തുടർന്ന് മണ്ഡലത്തിലുടനീളം പ്രവർത്തകർ പ്രകടനങ്ങളും ആഘോഷങ്ങളും നടത്തി വരികയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ഫാത്തിമ തഹ്ലിയ നേടിയ ഈ വിജയം കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഫലങ്ങളിൽ ഒന്നായി മാറി.

Post a Comment

0 Comments