Ticker

6/recent/ticker-posts

സർക്കാർ ഭിന്നശേഷി നയം രൂപവൽക്കരിക്കണം :: ഡോ. വി.പി. ഗംഗാധരൻ



പയ്യോളി ഭിന്ന ശേഷി സ്ഥാപനങ്ങളെ സർക്കാരും പൊതു സമൂഹവും പിന്തുണക്കണ മെന്നും ഭിന്ന ശേഷി സമൂഹ ത്തെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ ഭിന്ന ശേഷി നയം എത്രയും വേഗം രൂപവൽകരിക്കണമെന്നും പ്രശസ്ത കാൻസർ രോഗ വിദഗ് ധൻ ഡോ: വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു . ഭിന്ന ശേഷി വിദ്യാർഥികളുടെ സമഗ്രമായ വളർച്ചയും അനാഥരാക്കപ്പെടുന്ന ഭിന്നശേഷി മക്കളുടെ പുനരധിവാസവും ലക്ഷ്യമിട്ട് മേപ്പയ്യൂർ പഞ്ചായത്തിലെ വിളയാട്ടൂരിൽ 14.5 ഏക്കർ സ്ഥലത്ത് ശാന്തി സദനം ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ് സ്റ്റഡീസി ൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന " സിറാസ് റിഹാബ് വില്ലേജി " ൻ്റെ വിഷൻ ലോഞ്ചിംഗ് പരിപാടി പുറക്കാട് ശാന്തി സദനം കാമ്പസിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദി ഹിന്ദു മുൻ റസിഡൻ്റ് എഡിറ്റർ സി. ഗൗരീ ദാസൻ നായർ മുഖ്യ പ്രഭാഷണം നടത്തി . ഭിന്ന ശേഷി കുടുംബങ്ങളും സ്ഥാപനങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കാൻ സഹായകരമായ നിലപാട് സ്വീകരിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കനിവുൽസവം പരിപാടിയുടെ ഭാഗമായി നടന്ന ശാന്തി സദനം ജീവനക്കാരെ അനുമോദന ചടങ്ങ് മേലടി എ. ഇ . ഒ . കെ.വി പ്രേമചന്ദ്രനും , ഭിന്ന ശേഷി രക്ഷിതാക്കളെ ആദരിക്കുന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം മിസ് അബ് കീഴരിയൂരും ഉൽഘാടനം ചെയ്തു . ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ കൽപറ്റ നാരായണൻ , മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിബിത ടി. , 
അരിക്കുളം ഗ്രാമപഞ്ചായ ത്ത് പ്രസിഡൻ്റ് രമണി പി . പി , മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത് , മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മേക്കോത്ത് , മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ , നൂറുദീൻ മതിലകം , റിയാസ് കൊടുങ്ങല്ലൂർ , ദിനാർ ഹുസൈൻ ഹാജി , ഡോ : സഫ്ന , ഡോ: ഷമീല , മായ . എസ് , സി.ഹബിബ് മസൂദ് , ബഷീർ മേലടി ,രാജൻ കൊളാവിപ്പാലം , കെ. അബ്ദുറഹ്‌മാൻ , ഷാമിർ . പി.വി , ബഷീർ തിക്കോടി എന്നിവർ സംബന്ധിച്ചു. ശാന്തി സദനം വിദ്യാർഥികൾ കാലാപരിപാടികൾ അവതരിപ്പിച്ചു. പി.ടി . ഹനീഫ ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ സുരേഷ് ചങ്ങാടത്ത് സ്വാഗതം പറഞ്ഞു .സലാം ഹാജി നന്ദി പ്രകാശിപ്പിച്ചു .

Post a Comment

0 Comments