Ticker

6/recent/ticker-posts

വെള്ളിയൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്


വെള്ളിയൂർ: വെള്ളിയൂർ ഷറഫുൽ ഇസ്ലാം മദ്രസയ്ക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.
അപകടം നടന്നത് ഇങ്ങനെ:
മദ്രസയിലേക്ക് വിദ്യാർത്ഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയിൽ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന “ശ്രീഹരി” എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പത്ത് മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു.
പരിക്കേറ്റവർ:
ഓട്ടോ ഡ്രൈവർ ആഷിക്, മദ്രസ വിദ്യാർത്ഥികളായ ഇസ ആയിഷ, ആഷ്ന, ഇശൽ നഹ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ മുക്കത്തെ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

Post a Comment

0 Comments