Ticker

6/recent/ticker-posts

കോഴിക്കോട് സ്വദേശിയായ 17കാരന്‍ ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ചു.

 


ദോഹ: ഖത്തറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മലയാളി കൗമാരക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ-സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് മരിച്ചത്.ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഫനാർ.ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫനാറിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം നിലവിൽ വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികൾക്കായി ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്.

Post a Comment

0 Comments