പയ്യോളി, തിക്കോടി, പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ദിവസങ്ങളായി തുടരുന്ന രാത്രികാല വൈദ്യുതി തടസ്സം ജനങ്ങളെ വലയ്ക്കുന്നു.
അപ്രഖ്യാപിത പവർകട്ട്: യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് രാത്രി 10 മണിക്ക് ശേഷം വൈദ്യുതി പോകുന്നത്. ഇത് പുലർച്ചെ വരെ നീളുന്ന സാഹചര്യവും നിലവിലുണ്ട്.ചൂട് താങ്ങാനാവാതെ പിഞ്ചുകുട്ടികളും ശാരീരിക അവശതകൾ അനുഭവിക്കുന്ന വയോധികരും പ്രയാസപ്പെടുകയാണ്.രാത്രികാലങ്ങളിൽ എയർകണ്ടീഷണറുകളുടെയും മറ്റും ഉപയോഗം കൂടുന്നത് മൂലം ട്രാൻസ്ഫോർമറുകളിൽ ഉണ്ടാകുന്ന ഓവർലോഡ് ആണ് വൈദ്യുതി തടസ്സത്തിന് കാരണമായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, പീക്ക് സമയത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ മുൻകൂട്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നാണ് നാട്ടുകാരുടെ പരാതി. പാമ്പ് ഭീതി ജനലുകൾ പോലും തുറന്നിടാൻ പറ്റാത്ത അവസ്ഥയാണ്. വൈദ്യുതി മുടക്കം പതിവായതോടെ സോഷ്യൽ മീഡിയ വഴിയും നേരിട്ടും ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.