കോഴിക്കോട്: മീഡിയവൺ പാലക്കാട് റിപ്പോർട്ടർ സാജിദ് അജ്മലിന് നേരെ ബിജെപി-ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് വധഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ജനാധിപത്യ സമൂഹത്തിന് തീരാകളങ്കമാണെന്ന് ഐ.ആർ.എം.യു (IRMU) സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് നേരെ ഉയരുന്ന ഇത്തരം ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർക്ക് പണം വിതരണം ചെയ്ത സംഭവം വസ്തുതാപരമായി റിപ്പോർട്ട് ചെയ്തതിനാണ് സാജിദ് അജ്മലിനെതിരെ ഇപ്പോൾ ഭീഷണി ഉയരുന്നത്. തെറ്റായ പ്രവണതകൾ ജനമധ്യത്തിൽ തുറന്നു കാട്ടുക എന്നത് ഒരു മാധ്യമപ്രവർത്തകന്റെ ധർമ്മമാണ്. ആ ധർമ്മം നിർവഹിക്കുന്നവരെ വധഭീഷണി മുഴക്കി നിശബ്ദരാക്കാം എന്നത് ഫാസിസ്റ്റ് മനോഭാവമാണ്.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി നൽകിയ നിർദ്ദേശപ്രകാരം സാജിദ് അജ്മലിനും കുടുംബത്തിനും അടിയന്തരമായി മതിയായ സുരക്ഷ ഉറപ്പാക്കാൻ പാലക്കാട് ജില്ലാ പോലീസ് അധികാരികൾ തയ്യാറാകണം. മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, സാജിദ് അജ്മലിന് ഐ.ആർ.എം.യു പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും കമ്മിറ്റി അറിയിച്ചു.
സംഭവത്തിൽ ഐ ആർ എം യൂ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സാജിദ് അജ്മലിന് പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. അംജദ് എസ് പി, സതീഷ് ഏ പി, ബഷീർ ആരാമ്പ്രം, ദേവരാജ് കന്നാട്ടി, സുനന്ദ ഗംഗൻ, കെ ടി കെ റഷീദ്, രഘു നാഥ് പുറ്റാട് സംസാരിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.