നന്തി ബസാർ: രക്ഷിതാക്കൾ
ഏറ്റവുമധികം ബഹുമാനത്തോടെ കാണേണ്ടത് കുട്ടികളെയാണന്നും അവരെ തൊട്ടതിനൊക്കെ കുറ്റപ്പെടുത്താതെഅവർക്ക് വേണ്ട പ്രോൽസാഹനം കൊടുത്താൽ അവർ നമ്മളെ ക്കാൾ ഉയരത്തിലെത്തുമെന്ന് ഡപ്യൂട്ടി കലക്ടർകെ.എഎസ് കെ.സുബൈർ പറഞ്ഞു. . കോടിക്കൽ എ എം യു പി സ്ക്കൂൾ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉൽഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു
എഫ് എം നസീർ അദ്ധ്യക്ഷനായി
പിരിഞ്ഞു പോകുന്നസ്ക്കൂളിന്റെ പ്രധാനാദ്ധ്യപകൻ പി.ഹാഷിം മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായഡോ: സോമൻ കടലൂർ ഹാഷിം മാസ്റ്ററെ പൊന്നാട അണിയിക്കുകയും പി. ബഷീർ ഉപഹാരം നൽകുകയും ചെയ്തു. ഒരു വർഷം നീളുന്ന പരിപാടിയിൽ മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. അഖില,എ.ഇ.ഒ പി. അസീസ് മുഖ്യാഥിതികളായി. ബ്ലോക്ക് മെമ്പർമാരായ പി.കെ.മുഹമ്മദലി, പി.പി.കുഞ്ഞമ്മദ്,വാർഡ് മെമ്പർമാരായ കെ.പി. കരീം, കെ.പി. ഷക്കീല, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ സജിന പിരിശത്തിൽ,എന്നിവരുംശറഫുൽ ഇസ്ലാം കമ്മിറ്റി സിക്രട്ടറി മന്ദത്ത് മജീദ്, എൻ.പി.മുഹമ്മദാജി, പി.കെ. ഹുസൈൻ ഹാജി, ഹരിത.എം, അഫ്സൽ പി വി, രൂപേഷ്, ആർപി.കെ മജീദ്, ഷഫീഖ് സംസം, സലിം പി.ടി, കെ. അബുബക്കർ ഹാജി, കെ.ഷമീദ, സംസാരിച്ചു. പി.ഹാഷിം മാസ്റ്റർ മറുമൊഴി നടത്തി.ഇ ഫൈസൽ സ്വാഗതവും സനൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.