Ticker

6/recent/ticker-posts

വൻമുഖം കോടിക്കൽ എ എം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

 


 നന്തി ബസാർ. വൻമുഖം കോടിക്കൽ എ.എം യു.പി സ്ക്കൂളിൾ അറിവിന്റെ നിറവിന് നൂറിന്റെ വസന്തം. തീരദേശത്ത് അക്ഷരവെളിച്ചം ആരംഭിച്ച് 100 വർഷം തികയുകയാണ്. വൈവിധ്യങ്ങളായപരിപാടികളോടെ ശതാബ്ദി ആഘോഷത്തിന് തുടക്കമാവുകയാണ്.നൂറുകണക്കിനആളുകൾതിങ്ങിതാമസിക്കുന്നഈതീരദേശത്തിന് വിദ്യാഭ്യാസപരമായി ഉന്നതിയിൽ  എത്തിക്കാൻ ശറഫുൽ ഇസ്ലാം കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്നതാണ് വൻമുഖം  കോടിക്കൽ എ എം യു പി സ്കൂൾ. ഇന്ന് പാഠപാഠ്യേതര രംഗത്ത് മികച്ച നിൽക്കുന്ന ഒരു പൊതുവിദ്യാലയമാണ് ഇത്. മികച്ചകെട്ടിടവുംസ്ഥലസൗകര്യവും ഉള്ള ഈ വിദ്യാലയം പഠനത്തോടൊപ്പം തന്നെ കായിക മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിക്കുമ്പോൾ പ്രധാന അധ്യാപകൻ പി ഹാഷിം മാസ്റ്റർ ക്കുള്ളയാത്രയയപ്പുംഇതോടുകൂടി നടത്തപ്പെടുകയാണ്. ഡെപ്യൂട്ടി കലക്ടർ സുബൈർ കെ എ എസ്, പഞ്ചായത്ത് പ്രസിഡണ്ട്മാരായ അഖില എംപി, ഒ.കെ. ഫൈസൽ, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യകാരനുമായ ഡോക്ടർ സോമൻ കടലൂർ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മറ്റു ജനപ്രതിനിധികൾസാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ പരിപാടികളിൽ പങ്കെടുക്കും. ആഘോഷങ്ങളുടെ മുന്നോടിയായി വമ്പിച്ച വിള

മ്പര ജാഥയും നടന്നു.

Post a Comment

0 Comments