പയ്യോളി: വരുംകാല പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയും ദഅ്‌വ രംഗത്ത് പുതിയ മുന്നേറ്റങ്ങൾ ലക്ഷ്യമിട്ടും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പയ്യോളി മണ്ഡലം ജനറൽ കൗൺസിൽ പ്രൗഢമായി സമാപിച്ചു. പയ്യോളിയിൽ നടന്ന കൗൺസിൽ സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് സാഹിബ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഹമ്മദ് സി.എം.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദലി സ്വാഗതം ആശംസിച്ചു. വരുംകാല പദ്ധതികളെക്കുറിച്ചുള്ള ആമുഖ പ്രസംഗവും ദഅ്‌വ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും കൗൺസിലിന് ആവേശം പകർന്നു.
തുടർന്ന് നടന്ന തസ്കിയത്ത് സെഷന് വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സൈഫുല്ല അൽ ഹികമി നേതൃത്വം നൽകി. ജുജിത്സു സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വിസ്ഡം സ്റ്റുഡന്റ്സ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഷാഹിനെ ചടങ്ങിൽ മൊമന്റോ നൽകി അനുമോദിച്ചു.
ജില്ലാ ഭാരവാഹികളായ യു.കെ ലത്തീഫ്, ഖലീലുർ റഹ്മാൻ എന്നിവർ കൗൺസിലിൽ സംബന്ധിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, വിസ്ഡം ഇസ്ലാമിക് യൂത്ത്, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ്, വിസ്ഡം ഇസ്ലാമിക് വിമൻസ്, വിസ്ഡം ഇസ്ലാമിക് ഗേൾസ് എന്നീ വിവിധ ഘടകങ്ങളിലെ മണ്ഡലം,ശാഖാ ഭാരവാഹികൾ ചർച്ചകളിൽ പങ്കെടുത്തു. സബീഹ് തങ്ങൾ സമാപന പ്രസംഗം നടത്തി. വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം പ്രസിഡന്റ് ഷാഹിൻ നന്ദി രേഖപ്പെടുത്തി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.