Ticker

6/recent/ticker-posts

കൊടശ്ശേരിയിൽ കാണാതായ വയോധികനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


കൊടശ്ശേരി: ഇന്നലെ മുതൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടശ്ശേരി അഴിയിൽ വീട്ടിൽ ചെക്കോട്ടി (74) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കൊടശ്ശേരിയിലെ തന്നെ ഒരു പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ മുതൽ ഇദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
 
 

Post a Comment

0 Comments